LiveTV

Live

National

പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ല; അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു.

ക്രിമിനൽ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച് വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി. ജാമ്യമാണ് നീതി, ജയിലല്ല. ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മാനവിക മുഖമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്റീരിയർ ഡിസൈനറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിധി വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. പ്രഥമദൃഷ്ട്യാ അർണബിനെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ഉത്തരവിലുണ്ട്.

ഒരു ദിവസത്തെ സ്വാതന്ത്ര്യ നിഷേധം പോലും കടുത്ത അനീതിയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പൗരന്മാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളേണ്ടത് ഹൈകോടതികളുടെയും ജില്ലാ കോടതികളുടെയും ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി കോടതി തടഞ്ഞു.