LiveTV

Live

National

ക​ർ​ഷ​ക​രെ തടവിലാക്കാൻ ഡ​ൽ​ഹി​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്ന് ഡല്‍ഹി സര്‍ക്കാര്‍‍‍‍‍

അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ലാ​ക്കാ​ന്‍ ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ കു​റ്റ​വാ​ളി​ക​ളോ തീ​വ്ര​വാ​ദി​ക​ളോ അ​ല്ല

ക​ർ​ഷ​ക​രെ തടവിലാക്കാൻ ഡ​ൽ​ഹി​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്ന് ഡല്‍ഹി സര്‍ക്കാര്‍‍‍‍‍

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഒ​ൻ​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ൾ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം നി​ഷേ​ധി​ച്ച് ആം ​ആ​ദ്മി സ​ർ​ക്കാ​ർ. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ​ല്‍​ഹി​യി​ലെ ഒ​ന്‍​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ള്‍ താ​ത്കാ​ലി​ക ജ​യി​ലാ​ക്കി മാ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ച​ത്.

അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ലാ​ക്കാ​ന്‍ ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ കു​റ്റ​വാ​ളി​ക​ളോ തീ​വ്ര​വാ​ദി​ക​ളോ അ​ല്ല. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​ന​ല്‍​കു​ന്നു​ണ്ട്. ആ​ര്‍​ട്ടി​ക്കി​ള്‍ 19 (1) പ്ര​കാ​ര​മു​ള്ള പ്ര​തി​ഷേ​ധം ഒ​രു സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിന്‍ പ​റ​ഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍ എല്ലാ അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി-ഹരിയാണ അതിര്‍ത്തി പോലീസ് പൂര്‍ണമായും തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷസാഹചര്യമായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.