Top

സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാര്‍; സമരത്തിനായി കര്‍ഷകരെത്തുന്നത് എല്ലാ സന്നാഹങ്ങളുമായി

ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാറായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു

MediaOne Logo

Web Desk

Web Desk

  • Published:

    26 Nov 2020 4:35 PM GMT

  • Updated:

    2020-11-26 16:35:37.0

സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാര്‍; സമരത്തിനായി കര്‍ഷകരെത്തുന്നത് എല്ലാ സന്നാഹങ്ങളുമായി
X

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍ ഡല്‍ഹിലേക്ക്‍. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് ഭക്ഷണസാധനങ്ങളുമായാണ്. വ്യാഴാഴ്ച ആരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. ഹരിയാന സര്‍ക്കാര്‍ ഈ കര്‍ഷകരെ അതിര്‍ത്തിയില്‍ തടയുകയും ജലപീരങ്കി അടക്കം പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അവരെ പിന്തിരിപ്പിക്കാനായില്ല.

ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാറായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പ്രക്ഷോഭകര്‍ സമരത്തിനെത്തുന്നത്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

TAGS :
Next Story