അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് അറിയില്ല; അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ കണ്ണീരോടെ കപില്‍ സിബല്‍
അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു.
'' അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും'' കപില്‍ പറഞ്ഞു. അനുശോചനം അറിയിക്കുന്നതിനായി അഹമ്മദ് പട്ടേലിന്റെ വസതിയില്‍ ആദ്യമെത്തിയ മുൻനിര നേതാക്കളിൽ മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ കപിൽ സിബലുമുണ്ട്. അദ്ദേഹം ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. വളരെ ദയാലുവായിരുന്നു അദ്ദേഹം. ഒരിക്കലും ദേഷ്യപ്പെട്ടില്ല. എപ്പോഴും ജനങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു'' കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും അഹമ്മദ് പട്ടേല്‍ കെട്ടപ്പെട്ടിരുന്നു. അധികാരത്തിലിരിക്കുമ്പോൾ, അദ്ദേഹം ഒരിക്കലും തനിക്കുവേണ്ടി ഒന്നും ആഗ്രഹിച്ചില്ല, അധികാരത്തിലിരിക്കുമ്പോൾ, പാർട്ടിയെ ഒരുമിച്ച് നിർത്താൻ എല്ലായ്പ്പോഴും പാടുപെട്ടു. രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദം. അദ്ദേഹത്തിന് എല്ലാമറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. അദ്ദേഹം നമ്മെ വിട്ടുപോയെന്ന് സങ്കല്പിക്കാന് പോലും സാധിക്കില്ല..കപില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.30നാണ് രാജ്യസഭ എം.പി കൂടിയായ അഹമ്മദ് പട്ടേല്‍ അന്തരിച്ചത്. ഗുരു ഗ്രാം മേധാന്ത ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം.