ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്
ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്.

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്.
"നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്. ഗുണ്ടാരാജ് തടയാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ല. അത്തരം പൊലീസുകാരെ എന്തുചെയ്യണം? അവരെ കൊണ്ട് ഞങ്ങള്‍ ബൂട്ട് നക്കിക്കും"- എന്നാണ് രാജു ബാനര്‍ജി പറഞ്ഞത്.
മമത സര്‍ക്കാരിന് കീഴില്‍ ബംഗാളിലെ ക്രമസമാധാനം തകര്‍ന്നു എന്ന് ആരോപിച്ച് ബിജെപി സമരത്തിലാണ്. സ്ത്രീസുരക്ഷയില്‍ സംസ്ഥാനം ഏറ്റവും പിന്നില്‍ ആണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ ആരോപിച്ചു. ബംഗാള്‍ ഭരിക്കുന്നത് സ്ത്രീ ആണ്. എന്നിട്ടും സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കൈലാഷ് വിജയ്വര്ഗിയ പറഞ്ഞു.