LiveTV

Live

National

ബംഗാളില്‍ 480 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും കഴിഞ്ഞ ഒക്ടോബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം എം.എല്‍.എ സ്വദേശ് നായകിന്‍റെ അനുയായികളും ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നവരിലുള്‍പ്പെടും

ബംഗാളില്‍ 480 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബംഗാളില്‍ 480 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി ടെലിഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട്. 500ന് മുകളില്‍ പുതിയ പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതില്‍ 480 പേരും സി.പി.എം വിട്ടവരാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രവര്‍ത്തകര്‍ ആര്‍.എസ്.പി, സി.പി.ഐ, പി.ഡി.എസ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.എന്‍.ടി.യു.സി എന്നീ സംഘടനകളില്‍ നിന്നും പുറത്തുവന്നവരാണ്. ബംഗാളിലെ കിഴക്ക് പടിഞ്ഞാറ് മിഡ്നാപൂരില്‍ നിന്നുള്ളവരാണ് പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന എല്ലാവരും. വാര്‍ത്ത സ്ഥിരീകരിച്ച് ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് ട്വിറ്ററില്‍ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.

കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും കഴിഞ്ഞ ഒക്ടോബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം എം.എല്‍.എ സ്വദേശ് നായകിന്‍റെ അനുയായികളും ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നവരിലുള്‍പ്പെടും. ബംഗാള്‍ ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ പരിപാടിയില്‍ പങ്കെടുത്തു.

അതെ സമയം പ്രവര്‍ത്തകരുടെ പാര്‍ട്ടിമാറ്റം സംഘടനയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എം നേതാവ് നിരഞ്ജന്‍ സിഹി അറിയിച്ചു. തങ്ങളുടെ പ്രമുഖ നേതാക്കളാരും ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും ഹാള്‍ഡിയയിലെ ജനങ്ങള്‍ തങ്ങളുടെ കൂടെയാണെന്നും സിഹി പറഞ്ഞു. അതിനിടയില്‍ വിഷയം വോട്ടെടുപ്പിന് മുമ്പ് നിസ്സാരമായി കാണരുതെന്നും മറ്റൊരു സി.പി.എം നേതാവും പ്രതികരിച്ചു.