LiveTV

Live

National

പേരറിവാളന് ഒരാഴ്ച്ച കൂടി ജാമ്യം

രണ്ടു വർഷമായി പ്രതികളുടെ മോചനകാര്യത്തിൽ നടപടിയെടുക്കാത്തതിൽ സുപ്രീംകോടതിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു

പേരറിവാളന് ഒരാഴ്ച്ച കൂടി ജാമ്യം

രാജീവ് ​ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് ഒരാഴ്ച്ച കൂടി ജാമ്യം നൽകി. മെഡിക്കൽ ചെക്കപ്പിനായാണ് പേരറിവാളന് ജാമ്യം നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷയുടെ സംവിധാനങ്ങൾ ഒരുക്കികൊടുക്കാൻ സുപ്രീംകോടതി തമിഴ്നാട് സർക്കാറിന് നിർദേശം നൽകി.

നവംബർ 23 വരെ പേരറിവാളന് മദ്രാസ് ഹെെക്കോടതി അനുവദിച്ച ജാമ്യമാണ് ഒരാഴ്ച്ച കൂടി നീട്ടിയത്. പേരറിവാളൻ ഉൾപ്പടെ, രാജീവ് ​ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളുടെയും മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ നടപടിയെടുക്കാതെ വെെകിപ്പിക്കുകയാണ് ​ഗവർണർ. മോചനകാര്യത്തിൽ ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചത്.

രാജീവ് ​ഗാന്ധി വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളനുൾപ്പടെ ഏഴ് പ്രതികൾ കഴിഞ്ഞ 29 വർഷമായി തടവിലാണ്. എന്നാൽ കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട തീരുമാനം അകാരണമായി നീട്ടികൊണ്ടുപോകുന്ന ​ഗവർണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ തീരുമാനത്തിനെതിനെതിരെ പ്രധാന രാഷ്ട്രീയ പാർട്ടികൾ രം​ഗത്ത് വന്നിരുന്നു. രണ്ടു വർഷമായി പ്രതികളുടെ മോചനകാര്യത്തിൽ നടപടിയെടുക്കാത്തതിൽ സുപ്രീംകോടതിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.