LiveTV

Live

National

സന്താനഭാ​ഗ്യത്തിന് ഇങ്ങനെയും ഒരു ആചാരം, ചത്തീസ്​ഗഡിൽ !

സംഭവത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

സന്താനഭാ​ഗ്യത്തിന് ഇങ്ങനെയും ഒരു ആചാരം, ചത്തീസ്​ഗഡിൽ !

സന്താന ഭാഗ്യത്തിന് അപൂര്‍വ ആചാരവുമായി ചത്തീസ്ഗഡിലെ ക്ഷേത്രം. വിവാഹിതരായ സ്ത്രീകളുടെ മേലില്‍ കൂടി ക്ഷേത്ര പുരോഹിതന്‍മാരെ കൊണ്ട് നടത്തിച്ചാണ് പ്രത്യേക ആചാരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ആചാരത്തിന് മഹാമാരി കാലത്തും ആയിരങ്ങളാണ് മുടക്കമില്ലാതെ എത്തിയത്. സംഭവത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

തറയില്‍ നിരന്ന് കിടക്കുന്ന സ്ത്രീകളെ ചവിട്ടി പുരോഹിതന്‍മാരും മന്ത്രവാദികളും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതാണ് ആചാരം. ദീപാവലിക്ക് ശേഷമുള്ള ആദ്യ വെള്ളിയഴ്ച്ച ചത്തീസ്ഗഡിലെ അങ്കാര്‍മോതി ദേവീക്ഷേത്രത്തിലാണ് ഇത് നടക്കുന്നത്. ഇത്തവണ പ്രദേശത്തെ അന്‍പത് ഗ്രാമങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ സ്ത്രീകളാണ് സന്താനലബ്ധിക്കായി ക്ഷേത്രത്തിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും ആചാരം നിര്‍ത്തലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ചത്തീസ്ഗഡ് വനിതാ കമ്മീഷന്‍ അധ്യക്ഷ കിരണ്‍മയീ നായക് പറഞ്ഞു. സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തിയാലെ ഈ ആചാരത്തിന് അന്ത്യം കുറിക്കാനാകു. എന്നാല്‍ ഏവരുടെയും മതവികാരം ഹനിക്കാത്ത രീതിയില്‍ പ്രശ്‌ന പരിഹാരത്തിന് വഴിതേടുമെന്നും അവര്‍ പറഞ്ഞു.