LiveTV

Live

National

അമിത് ഷായുടെ തമിഴ്നാട് സന്ദർശനം നിർണായക രാഷ്ട്രീയ ദൗത്യവുമായി

തമിഴ്നാട്ടിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സന്ദർശനത്തിന് പിന്നിൽ.

അമിത് ഷായുടെ തമിഴ്നാട് സന്ദർശനം നിർണായക രാഷ്ട്രീയ ദൗത്യവുമായി

നിർണായക രാഷ്ട്രീയ ദൗത്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനം. നിരവധി കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും തമിഴ്നാട്ടിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സന്ദർശനത്തിന് പിന്നിൽ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ അമിത് ഷാ ചെന്നൈയിലെത്തിയത്. എന്നാൽ ഇരു പാർട്ടികളും തമ്മിൽ പ്രശ്നങ്ങളില്ലെന്ന സൂചനയാണ് അമിത് ഷായും അണ്ണാ ഡിഎംകെ നേതാക്കളും നൽകിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ - ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവം പറഞ്ഞു. കോവിഡ് പ്രതിരോധത്തിലുൾപ്പെടെ തമിഴ്നാട് സർക്കാരിന്റെ പ്രവർത്തനങ്ങളെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. രജനീകാന്തിനെ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ പാളയത്തിൽ എത്തിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ബിജെപിയ്ക്ക്. തൽക്കാലം പാർട്ടി പ്രഖ്യാപനമില്ലെന്ന് പറഞ്ഞ താരത്തെ, കാണാനും അമിത്ഷാ ശ്രമിച്ചിരുന്നു.

ബിജെപി നേതൃയോഗത്തിന് ശേഷമാണ് ഒപിഎസും അമിത് ഷായും കൂടിക്കാഴ്ച നടത്തിയത്. ഇതിൽ സീറ്റുവിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തി ഉൾപ്പെടെയുള്ള എട്ട് പദ്ധതികളാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്. അതിനിടെ ഗോ ബാക്ക് അമിത് ഷാ എന്ന ഹാഷ് ടാഗ് കാംപയിൻ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡിങാണ്.