LiveTV

Live

National

നടിയും ഭര്‍ത്താവും ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം 15 മണിക്കൂര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

നടിയും ഭര്‍ത്താവും ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍

ഹാസ്യതാരം ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 15 മണിക്കൂര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭാരതി സിങിന്‍റെ മുംബൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചെറിയ അളവില്‍ കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. നാര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഒരു ലഹരി മരുന്ന് വില്‍പനക്കാരനെ ചോദ്യംചെയ്തപ്പോഴാണ് ഭാരതി സിങിനെ കുറിച്ചുള്ള വിവരം എന്‍സിബിക്ക് ലഭിച്ചത്. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളില്‍ കൂടി എന്‍സിബി റെയ്ഡ് നടത്തി. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്നാണ് ബോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം എന്‍സിബി ഊര്‍ജിതമാക്കിയത്. ദീപിക പദുകോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ നടിമാരെയും എന്‍സിബി ചോദ്യംചെയ്തിരുന്നു. ചാനലുകളിലെ ഹാസ്യ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഇന്ന് അറസ്റ്റിലായ ഭാരതി സിങ്.