LiveTV

Live

National

കോവിഡും മലേറിയയും ഡെങ്കിപ്പനിയും പിടികൂടി, പിന്നാലെ മൂര്‍ഖന്‍ കടിച്ചു.. അത്ഭുതമാണ് ഈ അതിജീവനം

മഹാമാരിയെയും പാമ്പിന്‍ വിഷത്തെയും അതിജീവിച്ച് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജീവിതത്തിലേക്ക്..

കോവിഡും മലേറിയയും ഡെങ്കിപ്പനിയും പിടികൂടി, പിന്നാലെ മൂര്‍ഖന്‍ കടിച്ചു.. അത്ഭുതമാണ് ഈ അതിജീവനം

കോവിഡ് ഉള്‍പ്പെടെ വിവിധ രോഗങ്ങളും മൂര്‍ഖന്‍റെ വിഷവും അതിജീവിച്ച് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജീവിതത്തിലേക്ക്. ബ്രിട്ടീഷ് പൌരനായ ഇയാന്‍ ജോണ്‍സ് ആണ് മഹാമാരിയെയും പാമ്പിന്‍ വിഷത്തെയും അതിജീവിച്ച ആ മനുഷ്യന്‍. രാജസ്ഥാനില്‍ വെച്ചാണ് സംഭവം.

'അച്ഛന്‍ ഒരു പോരാളിയാണ്. ഇന്ത്യയില്‍ വെച്ച് അദ്ദേഹത്തിന് ഡെങ്കിപ്പനിയും മലേറിയയും കോവിഡും ബാധിച്ചു. ഒടുവില്‍ പാമ്പുകടിയില്‍ നിന്നും അത്ഭുതരമായി രക്ഷപ്പെട്ടു'- മകന്‍ സെബ് ജോണ്‍സ് പറയുന്നു.

ഇയാന്‍ ജോണ്‍സിന് രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചാണ് പാമ്പിന്‍റെ കടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് തുടക്കത്തില്‍ മനസ്സിലായില്ല. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയതാണെന്ന് ആശുപത്രി അധികൃതര്‍ സംശയിച്ചു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. കാഴ്ച മങ്ങുന്നതും നടക്കാന്‍ പ്രയാസവും ഉള്‍പ്പെടെ മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് പാമ്പ് വിഷത്തിനുള്ള ചികിത്സ നല്‍കിയത്.

ഇയാന്‍ ജോണ്‍സ് അപകടനില തരണം ചെയ്തു. വൈകാതെ പൂര്‍ണ ആരോഗ്യം കൈവരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇയാന്‍ ജോണ്‍സ് ഇന്ത്യയില്‍ കുടുങ്ങിയത്. പരമ്പരാഗത കരകൌശല തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇയാന്‍ ജോണ്‍സ് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ വിപണി ഉറപ്പാക്കിയാണ് തൊഴിലാളികളെ ഇയാന്‍ ജോണ്‍സ് സഹായിച്ചിരുന്നത്.