LiveTV

Live

National

ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണം; സ്വയം ക്ലീന്‍ചിറ്റ് നല്‍കി ഡല്‍ഹി പൊലീസ്

പുറത്ത് പൊലീസ് കാവൽ നിലനിൽക്കെ കാമ്പസിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

ജെ.എന്‍.യുവിലെ മുഖംമൂടി  ആക്രമണം; സ്വയം ക്ലീന്‍ചിറ്റ് നല്‍കി ഡല്‍ഹി പൊലീസ്

ജനുവരി അഞ്ചിന് ജെ.എൻ.യു സർവ്വകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിലും അതിക്രമത്തിലും പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോ‍ർട്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച പരിശോധിക്കാന്‍ നിയമിച്ച കമ്മിറ്റിയാണ് ഡൽഹി പൊലീസിന് ക്ലീൻ ചിറ്റ് നൽകിയത്.

പുറത്ത് പൊലീസ് കാവൽ നിലനിൽക്കെ കാമ്പസിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ജെ.എൻ.യു സർവ്വകലാശാല അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം സംഭവിക്കുമ്പോള്‍ പൊലീസ് പുറത്ത് നിന്നതെന്നും, പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണർ ശാലിനി സിങ്ങിന്റെ നേത്യത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്. നാല് ഇൻസ്പെക്ടർമാരും, രണ്ട് എ.സി.പിമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം.

മുഖംമൂടി ധരിച്ച നൂറോളം ആളുകൾ ജനുവരി 5 ന് നാലുമണിക്കൂറോളം സർവ്വകലാശാലക്കുള്ളിൽ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.