LiveTV

Live

National

പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണം

പുൽവാമയിലെ കാകാപോര ചൗക്കിലാണ് അജ്ഞാതരായ സംഘം ആക്രമണം നടത്തിയത്

പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണം

കശ്മീരിലെ പുൽവാമയിൽ നടന്ന ​ഗ്രനേഡ് ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സുരക്ഷ ഉദ്യോ​ഗസ്ഥർക്ക് നേരെ എറിഞ്ഞ ​ഗ്രനേഡ് ലക്ഷ്യം തെറ്റി വീഴുകയായിരുന്നുവെന്ന് സെെന്യം അറിയിച്ചു.

പുൽവാമയിലെ കാകാപോര ചൗക്കിലാണ് അജ്ഞാതരായ സംഘം ആക്രമണം നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരെ ലക്ഷ്യം വെച്ച് എറിഞ്ഞ ​ഗ്രനേഡ് ഉന്നം തെറ്റി റോഡിൽ കിടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനയിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സി.ആർ.പി.എഫ് അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.