LiveTV

Live

National

ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു​പാ​ടു​ന്ന ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അ​ഴി​മ​തി ആ​രോ​പി​ത​നാ​യ ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മേ​വാ​ലാ​ൽ ചൗ​ധ​രി​ക്ക് ദേ​ശീ​യ​ഗാ​ന​വും അ​റി​യി​ല്ലെ​ന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്

ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു​പാ​ടു​ന്ന ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ തെ​റ്റി​ച്ചു​പാ​ടി ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മേ​വാ​ലാ​ൽ ചൗ​ധ​രി. മു​ൻ​പ് ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്തി അ​ദ്ദേ​ഹം ദേ​ശീ​യ ഗാ​നം തെ​റ്റി​ച്ച് ചൊ​ല്ലു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ കക്ഷിയായ ആ​ർ.​ജെ​.ഡി​യും വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

പ​ല ത​വ​ണ അ​ഴി​മ​തി ആ​രോ​പി​ത​നാ​യ ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മേ​വാ​ലാ​ൽ ചൗ​ധ​രി​ക്ക് ദേ​ശീ​യ​ഗാ​ന​വും അ​റി​യി​ല്ലെ​ന്നും അ​ൽ​പം നാ​ണം ബാ​ക്കി​യു​ണ്ടോ നി​തീ​ഷ് എ​ന്നു​മാ​ണു വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത് ആ​ർ​.ജെ.​ഡി ചോ​ദി​ക്കു​ന്ന​ത്. വീ​ഡി​യോ എ​ന്ന് എ​ടു​ത്ത​താ​ണെ​ന്നോ എ​വി​ടെ​യാ​ണെ​ന്നോ വ്യ​ക്ത​മ​ല്ല.

ഭ​ഗ​ൽ​പു​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ ആ​യി​രു​ന്ന ഡോ. ​മേ​വാ​ലാ​ൽ ചൗ​ധ​രി​ക്ക് മു​മ്പും നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.