LiveTV

Live

National

കോണ്‍ഗ്രസ് ആർ.ജെ.ഡി അല്ല, ആർ.ജെ.ഡി പ്രാദേശിക പാർട്ടി മാത്രം; തിവാരിക്ക് മറുപടിയുമായി താരിഖ് അന്‍വര്‍

നേതാക്കളെല്ലാം ബിഹാറിൽ തന്നെയാണ്. ആവശ്യമുള്ളപ്പോഴെല്ലാം താൻ ബീഹാറിലേക്ക് വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു

കോണ്‍ഗ്രസ് ആർ.ജെ.ഡി അല്ല, ആർ.ജെ.ഡി പ്രാദേശിക പാർട്ടി മാത്രം; തിവാരിക്ക് മറുപടിയുമായി താരിഖ് അന്‍വര്‍

കോണ്‍ഗ്രസിനെ വിമർശിച്ച ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരിക്കെതിരെ കോണ്‍ഗ്രസ് നേതാവ് താരിഖ് അൻവർ. കോണ്‍ഗ്രസ് ആർ.ജെ.ഡി അല്ല. ആർ.ജെ.ഡി പ്രാദേശിക പാർട്ടി ആണ്. നേതാക്കളെല്ലാം ബിഹാറിൽ തന്നെയാണ്. ആവശ്യമുള്ളപ്പോഴെല്ലാം താൻ ബീഹാറിലേക്ക് വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ആർ.‌ജെ.ഡിയുടെ നേതാക്കളെപ്പോലെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ശിവാനന്ദ് തിവാരിയെ പോലെയുള്ള മുതിർന്ന നേതാവ് ഇത്തരം പരാമർശം നടത്തുമ്പോൾ ചിന്തിക്കണമെന്നും താരിഖ് അൻവർ പ്രതികരിച്ചു.

ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതൊന്നും ഗാന്ധി കുടുംബം പരിഗണിച്ചതേയില്ല. അവര്‍ പിക്‌നിക്കിലായിരുന്നുവെന്നായിരുന്നു തിവാരിയുടെ പ്രസ്താവന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കാണിച്ചത് മഹാഅബദ്ധമാണ്. ബീഹാര്‍ രാഷ്ട്രീയം എന്താണെന്ന് പോലും അറിയാത്തവരെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. 70 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും 70 പൊതു പരിപാടികള്‍ പോലും സംഘടിപ്പിച്ചില്ല. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടിട്ടില്ല. മൂന്ന് ദിവസത്തെ പ്രചാരണത്തിനാണ് രാഹുല്‍ വന്നത്. പ്രിയങ്ക ബീഹാറിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പകരം ബീഹാറുമായി യാതൊരു അടുപ്പവും എന്താണ് ഇവിടെ നടക്കുന്നതെന്നോ അറിയാത്ത നേതാക്കളാണ് വന്നത്. ഇത് മഹാസഖ്യത്തിന്‍റെ തോല്‍വിയിലേക്ക് നയിച്ചെന്നും ശിവാനന്ദ് തിവാരി പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ താരിഖ് അന്‍വര്‍ തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ മോശം പ്രകടനമാണ് ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.