LiveTV

Live

National

മൂന്നാം ഘട്ട വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധം ഉര്‍ജ്ജിതമാക്കുന്നു

രാജ്യത്ത് ആകെ കഴിഞ്ഞ 24 മണിക്കൂറില് 41100 കേസുകളും 447 മരണവും റിപ്പോർട്ട് ചെയ്തു

മൂന്നാം ഘട്ട വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധം ഉര്‍ജ്ജിതമാക്കുന്നു

മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. വെൻറിലേറ്റർ സൗകര്യമുള്ള കൂടുതൽ ബെഡ്ഡുകൾ ഒരുക്കുന്നതിലും അന്തരീക്ഷ മലിനീകരണം കുറക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിലും തീരുമാനമെടുക്കും.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 7340 കേസുകളും 96 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് ആകെ കഴിഞ്ഞ 24 മണിക്കൂറില് 41100 കേസുകളും 447 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ഗുഡ്ഗാവ് മേദാന്ത ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ICU വിലേക്ക് മാറ്റി.