LiveTV

Live

National

ചിത്രം തെളിഞ്ഞു: ബിഹാറില്‍ സർക്കാറുണ്ടാക്കാൻ എൻ.ഡി.എ

നാളെ വൈകീട്ട് നാലരക്ക് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ ബിഹാറിൽ അധികാരമേൽക്കും

ചിത്രം തെളിഞ്ഞു: ബിഹാറില്‍ സർക്കാറുണ്ടാക്കാൻ എൻ.ഡി.എ

ബിഹാറിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം. ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ എൻ.ഡി.എ അവകാശവാദം ഉന്നയിച്ചു. ജെ.ഡി.യു നേതാവ് നിതീഷ് കുമാർ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ്കുമാർ ബീഹാർ മുഖ്യമന്ത്രിയാകുന്നത്.

ജെ.ഡി.യുവിന്റെ സീറ്റ് നില കുറഞ്ഞതോടെയാണ് മുഖ്യമന്ത്രിയാകാൻ നിതീഷ് കുമാർ ആദ്യം വിമുഖത കാണിച്ചത്. പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുടർന്നായിരുന്നു നിതീഷിന്റെ പിന്നോട്ടടി. വെള്ളിയാഴ്ച ചേർന്ന എൻ.ഡി.എ നേതാക്കളുടെ യോഗത്തിൽ തീരുമാനമാകാതെ പിരിയുകയായികുന്നു.

എന്നാൽ മന്ത്രിപദം തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബി.ജെ.പി നൽകിയതോടെയാണ് ഇന്ന് ചേർന്ന എൻ.ഡി.എ എം.എൽ.എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് തയ്യാറായതെന്നാണ് വിവരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫെഡ്നാവിസ്, സുശീൽ കുമാർ മോഡി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഗവർണർ ഫാഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരണത്തിന് നിതീഷ് കുമാർ അവകാശ വാദം ഉന്നയിച്ചു.

നാളെ വൈകീട്ട് നാലരക്ക് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ ബിഹാറിൽ അധികാരമേൽക്കും. ഉപമുഖ്യമന്ത്രി മന്ത്രിമാർ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാർ ബീഹർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.