LiveTV

Live

National

ദുർമന്ത്രവാദം നടത്തി യു.പിയില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി

ദീപാവലി ഒരുക്കങ്ങൾക്കിടെ ശനിയാഴ്ച്ച വെെകീട്ട് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു

ദുർമന്ത്രവാദം നടത്തി യു.പിയില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ദുർമന്ത്രവാദം നടത്തി ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് ​ഗാട്ടംപൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയതായി പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ദീപാവലി ഒരുക്കങ്ങൾക്കിടെ ​ഗ്രാമത്തിലെ കര്‍ഷകനായ കരൺ സങ്‍വാറിന്റെ മകളെ ശനിയാഴ്ച്ച വെെകീട്ട് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ​ഗ്രാമവാസികളാണ് വഴിയരികിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കാൺപൂർ ഡെപ്യൂട്ടി ഐ.ജി പ്രീതീന്ദർ സിങ് പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചുള്ള ആഴമേറിയ മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്.