LiveTV

Live

National

മഹാരാഷ്‌ട്രയിൽ ട്രാവലർ പുഴയിലേക്ക് മറിഞ്ഞു: 5 മലയാളികൾ മരിച്ചു

വാഹനത്തിലുണ്ടായിരുന്ന മറ്റ് 8 പേർ ചികിത്സയിലാണ്.

മഹാരാഷ്‌ട്രയിൽ ട്രാവലർ പുഴയിലേക്ക് മറിഞ്ഞു: 5 മലയാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ സത്താറയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ബന്ധുക്കളാണ് മരിച്ചവർ. ഇവർ സഞ്ചരിച്ച ട്രാവലർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മധുസൂദനൻ നായർ, ഉഷ നായർ, ആദിത്യ നായർ, സാജൻ നായർ, ആരവ് നായർ എന്നിവരാണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന മറ്റ് 8 പേർ ചികിത്സയിലാണ്. സത്താറയിൽ നിന്ന് ഗോവയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം.

നവിമുംബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ സത്താറയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരെ കരാടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.