LiveTV

Live

National

എ.ബി.വി.പി എതിർപ്പ്; അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല

മാവോവാദികളെ മഹത്വവൽക്കരിക്കുന്നു എന്നാരോപിച്ചാണ് പുസ്തകം പിൻവലിക്കാൻ ആവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധിച്ചത്

എ.ബി.വി.പി എതിർപ്പ്; അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല

എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് അരുന്ധതി റോയിയുടെ പുസ്തകം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി തമിഴ്നാട്ടിലെ സർവകലാശാല.

മാവോവാദികളെ മഹത്വവൽക്കരിക്കുന്നു എന്നാരോപിച്ചാണ് പുസ്തകം പിൻവലിക്കാൻ ആവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധിച്ചത്.

തമിഴ്നാട് തിരുനെല്‍വേലിയിലെ 'മനോന്‍മണിയം സുന്ദരനാര്‍ സര്‍വ്വകലാശാല'യാണ് സംഘപരിവാർ പ്രതിഷേധത്തെ തുടർന്ന് സിലബസിൽ നിന്ന് അരുന്ധതി റോയിയുടെ പുസ്തകം ഒഴിവാക്കിയത്.

മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങൾ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതിയ 'വാക്കിംഗ് വിത്ത് ദ കൊമ്രേഡ്സ്' എന്ന പുസ്തകമാണ് എതിർപ്പിനെ തുടർന്ന് സർവകലാശാല ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. വൈസ്​ ചാൻസലർ ​കെ.പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുസ്​തകം പിൻവലിക്കാൻ തീരുമാനമായാത്.

ഇതിന് പകരമായി എം.കെ കൃഷ്ണന്‍റെ 'മൈ നേറ്റീവ് ലാന്‍ഡ്; എസ്സേയ്സ് ഓണ്‍ നാച്ചുര്‍' എന്ന പുസ്തകമാണ് സിലബസില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.