സച്ചിൻ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച വിവരം സച്ചിൻ പൈലറ്റ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്

മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണരംഗത്ത് സച്ചിന് പൈലറ്റ് സജീവമായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച വിവരം സച്ചിൻ പൈലറ്റ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ ഉടനെ തന്നെ പരിശോധന നടത്തണം. ഡോക്ടർമാരുടെ വിദഗ്ദോപദേശം സ്വീകരിക്കുന്നുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'
സച്ചിന് പൈലറ്റ് ട്വീറ്റ് ചെയ്തു.
sachin pilotSachin pilot covidformer Rajasthan Deputy Chief Ministerformer PCC presidentസച്ചിൻ പൈലറ്റ്സച്ചിൻ പൈലറ്റ് കോവിഡ്മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രികോവിഡ്