LiveTV

Live

National

വരവരറാവുവിന് ജാമ്യം നിഷേധിച്ചു; വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആരോഗ്യനില പരിശോധിക്കാമെന്ന് ഹൈക്കോടതി

2018 മുതല്‍ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവരറാവു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.

വരവരറാവുവിന് ജാമ്യം നിഷേധിച്ചു;  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആരോഗ്യനില പരിശോധിക്കാമെന്ന് ഹൈക്കോടതി

ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. വരവരറാവുവിന് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍.ഐ.എയോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.കെ മേനോന്‍, എസ്.പി താവഡെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം നിഷേധിച്ചുള്ള ഉത്തരവ് ഇറക്കിയത്.

വരവരറാവുവിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണ മഹാരാഷ്ട്ര സര്‍ക്കാരിനോ നാനാവതി ആശുപത്രി അധികൃതര്‍ക്കോ ഇല്ലെങ്കില്‍ തലോജ ജയിലില്‍ പോവുകയോ ഡോക്ടര്‍മാരെ അയച്ചോ ആരോഗ്യ നില പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വരവരറാവുവിനെ വ്യാഴം, വെള്ളി തിയ്യതികളില്‍ ഏതെങ്കിലും ഒരു ദിവസം കണ്ട് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നവംബര്‍ 16ന് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

കോവിഡിന് പുറമെ മറവിരോഗവും; വരവരറാവുവിന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക
Also Read

കോവിഡിന് പുറമെ മറവിരോഗവും; വരവരറാവുവിന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

2018 മുതല്‍ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവരറാവു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. യു.എ.പി.എ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.