LiveTV

Live

National

അർണാബിന്റെ വാദം കേൾക്കുന്നതിനിടെ സിദ്ദീഖ് കാപ്പനെ ഓര്‍മിപ്പിച്ച് കപിൽ സിബൽ

മഹാരാഷ്ട്ര സർക്കാരിനും മുംബൈ പൊലീസിനും വേണ്ടി ഹൈക്കോടതിയിൽ ഹാജരായതായിരുന്നു കപിൽ സിബൽ

അർണാബിന്റെ വാദം കേൾക്കുന്നതിനിടെ സിദ്ദീഖ് കാപ്പനെ ഓര്‍മിപ്പിച്ച് കപിൽ സിബൽ

റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിയുടെ ജാമ്യം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ കോടതിയിൽ മലയാളി പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെതിരായ കേസ് പരാമർശിച്ച് അഭിഭാഷകൻ കപിൽ സിബൽ. മഹാരാഷ്ട്ര സർക്കാരിനും മുംബൈ പൊലീസിനും വേണ്ടിയാണ് അദ്ദേഹം ഹാജറായത്.

'ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആർട്ടിക്കിൾ 32ന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കീഴ്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഹരജി നാല് ആഴ്ച്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളും ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട്', കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

അർണാബിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവേയും കപിൽ സിബലും തമ്മിൽ വലിയ വാഗ്വാദമാണ് മുംബൈ ഹൈക്കോടതിയിൽ നടന്നത്. അർണാബിന്റെ ജാമ്യഹരജി അപക്വമാണെന്നും, അർണാബ് എന്തെങ്കിലും പ്രത്യേകതയുള്ള വ്യക്തിയല്ലെന്നും സിബൽ കോടതിയിൽ പറഞ്ഞു.