LiveTV

Live

National

ബിഹാറില്‍ കോണ്‍ഗ്രസ് 18 സീറ്റില്‍ ഒതുങ്ങി; 16 സീറ്റുമായി മികച്ച പ്രകടനവുമായി ഇടതുപക്ഷം

ബിഹാർ നിയമസഭയിലേക്ക് ഇടതുപക്ഷത്തിന്‍റെ 15ല്‍ കൂടുതല്‍ എം.എല്‍.എമാർ എത്തുന്നത് രണ്ടര ദശകത്തിന് ശേഷമാണ്.

ബിഹാറില്‍ കോണ്‍ഗ്രസ് 18 സീറ്റില്‍ ഒതുങ്ങി; 16 സീറ്റുമായി മികച്ച പ്രകടനവുമായി ഇടതുപക്ഷം

ബിഹാറിൽ ഇടതുപക്ഷത്തിന്‍റെ തിരിച്ചുവരവും കോണ്‍ഗ്രസിന്‍റെ തളർച്ചയുമായി നിയമസഭ തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന് കീഴിൽ മത്സരിച്ച 29ൽ 16സീറ്റിലും ഇടതുപാർട്ടികൾ വിജയിച്ചു. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് മൽസരിച്ച 70ൽ 19 ഇടത്ത് ഒതുങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിന്‍റെ കുതിപ്പ്.

ബിഹാർ നിയമസഭയിലേക്ക് ഇടതുപക്ഷത്തിന്‍റെ 15ല്‍ കൂടുതല്‍ എം.എല്‍എമാർ എത്തുന്നത് രണ്ടര ദശകത്തിന് ശേഷമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലെനിൻ ഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായിയിൽ മത്സരിച്ച 4 സീറ്റും പിടിച്ചു. 2015ൽ മൂന്നു സീറ്റില്‍ ഒതുങ്ങിയ സിപിഎംഎല്‍ ഇത്തവണ 19 ൽ 12 സീറ്റിലും വിജയിച്ചു. സി.പി.എം നാലിൽ 2ഉം സി.പി.ഐ ആറിൽ 2ഉം സീറ്റ് നേടി.

മാഞ്ചിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. സത്യേന്ദ്ര യാദവ് സ്വതന്ത്രൻ റാണാപ്രതാപ് സിംഗിനെ തോല്‍പ്പിച്ചത് 25000ത്തിലേറെ വോട്ടിന്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയ് കുമാർ ബിഭൂതിപ്പൂരില്‍ വിജയിച്ചു. സി.പി.ഐ സ്ഥാനാർത്ഥികളായ രാംരത്തൻ തേഗ്രയും സൂര്യകാന്ത് പസ്വാന് ബക്കറിയും പിടിച്ചു. കോൺഗ്രസ് മത്സരിച്ച 70ൽ 20തില്‍ ഒതുങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം.

2015ല്‍ 41ല്‍ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ അമ്പേ പരാജയപ്പെട്ടു. ആർ.ജെ.ഡി നയിച്ച മഹാസഖ്യത്തിൽ നിന്ന് തർക്കിച്ച് 70 സീറ്റ് വാങ്ങാൻ കാണിച്ച മിടുക്ക് കോൺഗ്രസിന് പിന്നീടുണ്ടായില്ല. എ.ഐ.സി.സി വക്താവ് രൺദീപ് സുർജെവാല ഡൽഹിയിൽ നിന്നെത്തിയായിരുന്നു പാർട്ടി നീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയത്. രാഹുൽ ഗാന്ധി ഏതാനും റാലിക്കെത്തിയതല്ലാതെ മറ്റൊരു നീക്കവും ഉണ്ടായില്ല.

കോൺഗ്രസിന് അധികമായി നൽകിയ സീറ്റുകൾ വികാസ് ശീൽ ഇൻസാൻ പാർട്ടിക്ക് നൽകിയിരുന്നെങ്കിൽ മഹാസഖ്യം വിട്ടു പോകില്ലായിരുന്നു എന്ന വിമർശം ഇതോടെ ശക്തമായിട്ടുണ്ട്.