LiveTV

Live

National

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ഭാവി ഇന്നറിയാം

മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെയും  ജ്യോതിരാദിത്യ സിന്ധ്യയുടെയും ഭാവി ഇന്നറിയാം

മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. നിലവിൽ 109 സീറ്റുകളുള്ള ബി.ജെ.പിപിക്ക് ഭരണം നിലനിർത്താൻ 9 സീറ്റുകളിലെ വിജയം അനിവാര്യമാണ്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് ഇപ്പോൾ 83 എംഎൽഎ മാർ മാത്രമാണ് ഉള്ളത്. നിയമസഭയിൽ അംഗമല്ലാത്ത നിരവധി മന്ത്രിമാരുടെയും ഭാവിയും ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അറിയാൻ കഴിയും. മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ 66.37 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട 22 എംഎൽഎമാരുടേത് ഉൾപ്പെടെ 28 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഇതിൽ 16 സീറ്റുകൾ ഗ്വാളിയോർ, ചമ്പൽ പ്രദേശങ്ങളിൽ നിന്നുള്ളവയാണ്, അവ സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നുവയാണ്.

കോൺഗ്രസിന്‍റെ യുവനേതാവായിരുന്ന സിന്ധ്യ മാർച്ചിലാണ് പാർട്ടി ബന്ധം ഉപേക്ഷിച്ച് അനുയായികൾക്കൊപ്പം ബിജെപിയിലേക്കെത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്ന ഉപതെരെഞ്ഞെടുപ്പാണിത്. കഴിഞ്ഞ മാസം മറ്റൊരു കോണ്‍​ഗ്രസ് എംഎല്‍എ കൂടി രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നതോടെ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 83 എംഎല്‍എമാരായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച്‌ മധ്യപ്രദേ‌ശില്‍ എന്‍ഡിഎ 16 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പത്ത് മുതല്‍ 12 സീറ്റുകള്‍ വരെ സ്വന്തമാക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും പ്രവചിക്കുന്നു.