LiveTV

Live

National

തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്

ഇന്നലെയായിരുന്നു തേജസ്വിയുടെ 31ാം ജന്‍മദിനം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലില്‍ കഴിയുകയാണ് ലാലു

തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്

തേജസ്വി യാദവിനുള്ള പിറന്നാള്‍ സമ്മാനം വോട്ടെണ്ണല്‍ ദിവസം ബിഹാര്‍ നല്‍കുമെന്ന് പിതാവും ആര്‍.ജെ.ഡി നേതാവുമായി ലാലു പ്രസാദ് യാദവ്. മഹാസഖ്യത്തിന്‍റെ വിജയമായിരിക്കും തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനമെന്നും മകന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലാലു പറഞ്ഞു. ഇന്നലെയായിരുന്നു തേജസ്വിയുടെ 31ാം ജന്‍മദിനം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലില്‍ കഴിയുകയാണ് ലാലു.

അർദ്ധരാത്രി 12 മണിയോടെ പിതാവിനോട് സംസാരിക്കാൻ തേജസ്വി യാദവ് രണ്ട് തവണ ലാലു യാദവിന്‍റെ സഹായിയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം ഉറങ്ങുകയായിരുന്നുവെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും പിതാവിനെ വിളിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ലാലു തിരിച്ചുവിളിച്ച് തേജസ്വിയെ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു.

അതേസമയം എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാവുകയാണെന്നാണ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ലഭിക്കുന്ന സൂചന. ആര്‍.ജെ.ഡി സഖ്യം 75 സീറ്റുകളില്‍ മുന്നേറുകയാണ്.