LiveTV

Live

National

പഞ്ചാബിലെ കര്‍ഷകസമരത്തെ അനുനയിപ്പിക്കാനൊരുങ്ങി ബി.ജെ.പി

സമരം ചെയ്യുന്ന കർഷക സംഘടന പ്രതിനിധികളുമായി വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തും

പഞ്ചാബിലെ കര്‍ഷകസമരത്തെ അനുനയിപ്പിക്കാനൊരുങ്ങി ബി.ജെ.പി

കാർഷിക പരിഷ്കരണ നിയമത്തിനെതിരായി പഞ്ചാബിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങളെ അനുനയിപ്പിക്കാൻ ബി.ജെ.പി ശ്രമം ആരംഭിച്ചു. സമരം ചെയ്യുന്ന കർഷക സംഘടന പ്രതിനിധികളുമായി വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തും.

ഡൽഹിയിൽ വെച്ചാണ് ചർച്ച നടക്കുക. പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാക്കൾ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകരുടെ പരാതി പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.