LiveTV

Live

National

വുമൺ ഓഫ് ദ ഇയർ 2020; വോഗ് മാഗസിൻ കവർ ചിത്രത്തിൽ ശൈലജ ടീച്ചർ

നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ശൈലജ ടീച്ചറെ പ്രശംസിച്ചത്

വുമൺ ഓഫ് ദ ഇയർ 2020; വോഗ് മാഗസിൻ കവർ ചിത്രത്തിൽ ശൈലജ ടീച്ചർ

വോഗ് മാഗസിൻ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ കെ.കെ. ശൈലജ ടീച്ചർ. അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗ് 'വുമണ്‍ ഓഫ് ദ ഇയര്‍ 2020' എന്ന തലക്കെട്ടോടെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ ചിത്രം കവര്‍ ഫോട്ടോയാക്കിയത്.

കെ.കെ ശൈലജ വോഗിന് നൽകിയ അഭിമുഖവും മാഗസിൻ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് മഹാമേരിയുടെയും, ആരോഗ്യരംഗത്തെ പ്രതിസന്ധികളുടെയും ഘട്ടത്തിൽ സംസ്ഥാന ആരോഗ്യമേഖലയെ നയിച്ച സ്ത്രീ എന്ന നിലയിലാണ് വോഗ് മാഗസിൻ ശൈലജ ടീച്ചറുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വുമൺ ഓഫ് ദ ഇയർ 2020; വോഗ് മാഗസിൻ കവർ ചിത്രത്തിൽ ശൈലജ ടീച്ചർ

‘ഭയപ്പെടാൻ എനിക്ക് സമയമില്ല, ഭയപ്പെടുന്നതിനേക്കാൾ ഈ പ്രതിസന്ധികളിൽ ഇടപെടുന്നതാണ് എനിക്ക് ആവേശം പകരുന്നത്' കെ.കെ ശൈലജയെ ഉദ്ധരിച്ച് വോഗ് പറയുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ശൈലജ ടീച്ചറെ പ്രശംസിച്ചത്. കൊവിഡ് 19-നെതിരായ കേരളത്തിന്റെ പോരാട്ടമാണ് കെ.കെ.ശൈലജയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കിയതെന്നും വോഗ് മാഗസിന്‍ ലേഖനം പറയുന്നു.

ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ വോഗിന്റെ കവര്‍ പേജ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസിന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്. ശൈലജ ടീച്ചർക്ക് തൊട്ടുപിന്നിലായിരുന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്റെ സ്ഥാനം.