LiveTV

Live

National

ടോയ്‍ലറ്റിലെ വെള്ളം പാനിപൂരിയില്‍; രോഷാകുലരായ ജനക്കൂട്ടം കട തകര്‍ത്തു

മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വഴിയോരത്ത് പാനിപൂരി വില്‍പ്പന നടത്തുന്നയാള്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം കലര്‍ത്തുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ടോയ്‍ലറ്റിലെ വെള്ളം പാനിപൂരിയില്‍; രോഷാകുലരായ ജനക്കൂട്ടം കട തകര്‍ത്തു

പാനിപൂരിയില്‍ കക്കൂസിലെ വെള്ളം കലര്‍ത്തി വില്‍പന നടത്തിയ കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വഴിയോരത്ത് പാനിപൂരി വില്‍പ്പന നടത്തുന്നയാള്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം കലര്‍ത്തുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്ത്യ ടുഡേ ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കോലാപ്പൂരിലെ രങ്കാല തടാകത്തിനടുത്താണ് ഇയാള്‍ സാധാരണയായി കച്ചവടം നടത്തുന്നത്. മുംബൈ കെ സ്‌പെഷ്യല്‍ പാനി പുരി വാല' എന്നാണ് ഇയാളുടെ വണ്ടിയുടെ പേര്. മുംബൈ കെ സ്‌പെഷ്യല്‍ പാനി പുരി വാലയിലെ പാനിപൂരിക്ക് ഈ പ്രദേശത്ത് വലിയ ഡിമാന്‍ഡുണ്ട്. കക്കൂസിലെ വെള്ളം പാനിപൂരിയില്‍ കലര്‍ത്തുന്ന വീഡിയോ കണ്ടതോടെ രോഷാകുലരായ ജനം കട തല്ലിത്തകര്‍ക്കുകയായിരുന്നു.

2017ല്‍ ഗുജറാത്തിലും സമാനസംഭവമുണ്ടായിരുന്നു. ചേതന്‍ ന‌‍ഞ്ചി മാര്‍വാഡി എന്നയാള്‍ ടോയ്‍ലറ്റ് വെള്ളം ചേര്‍‌ത്ത് പാനിപൂരി വില്‍പന നടത്തിയത് വാര്‍ത്തയായിരുന്നു. ഇയാള്‍ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. പാനിപൂരി പാത്രത്തില്‍ മൂത്രമൊഴിക്കുന്ന വില്‍പനക്കാരന്‍റെ ദൃശ്യം വൈറലായതിനെ തുടര്‍ന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന മുന്നൂറോളം കടകള്‍ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ടോയ്‍ലറ്റിലെ വെള്ളം പാനിപൂരിയില്‍; രോഷാകുലരായ ജനക്കൂട്ടം കട തകര്‍ത്തു