LiveTV

Live

National

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ

മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ആർ.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിനു അനുകൂലമാണ്

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ആർ.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിനു അനുകൂലമാണ്. ഫലം എന്തായാലും സംയമനം പാലിക്കണമെന്ന് ആർ.ജെ.ഡി പ്രവർത്തകരോട് ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നിരീക്ഷകരെ ബീഹാറിലേക്കയച്ചു.

ഐക്യ ജനതാദൾ നേതാവ് നിതീഷ് കുമാർ നാലാം വട്ടവും മുഖ്യമന്ത്രി ആകുമോ, അല്ലെങ്കിൽ മാറ്റത്തിന് വോട്ട് ചോദിച്ച യുവാവ് തേജസ്വി യാദവ് അധികാരം നേടുമോ എന്നതറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ആർ ജെ ഡി നേതൃത്വം നൽകുന്ന മഹാസഖ്യം ഭരണത്തിൽ എത്തുമെന്ന് പ്രവചിച്ചു കഴിഞ്ഞു. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്ന എൻ.ഡി.എ നൂറു സീറ്റുകൾ പോലും നേടില്ല എന്നും വ്യക്തമാക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനവിധി എന്ത് തന്നെ ആയാലും അംഗീകരിക്കണമെന്ന് ആർ.ജെ.ഡി അണികൾക്ക് ആഹ്വനം നൽകി. അതിരു കടന്ന ആഹ്ലാദ പ്രകടത്തിലേക്ക് പോകരുതെന്നും എതിർ ചേരിയിലെ പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാലയെയും അവിനാഷ് പാണ്ടയെയും ബീഹാറിൽ നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അയച്ചു.

എങ്കിലും തൂക്കുസഭക്ക് സാധ്യതയോ കേവല ഭൂരിപക്ഷം മാത്രമോ ഉണ്ടാകുന്ന പക്ഷം ആട്ടിമറികളും മഹാസഖ്യം പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര, കർണാടക, തുടങ്ങിയ സംസ്ഥാങ്ങളിൽ ബി.ജെ.പി ഗവർണർമ്മാരെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ കളികൾ ഇത്തവണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

തോൽവി ഉണ്ടായാൽ അത്‌ നിതീഷ് കുമാറിന്‍റെ ഭരണ പരാജയമായി ഉയർത്തി കാണിക്കാനായിരിക്കും ബി.ജെ.പി ദേശീയ നേതൃത്വം ശ്രമിക്കുക. എൻ.ഡി.എയിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റ്‌ കിട്ടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇപ്പോൾ തന്നെ നേതാക്കൾ ഉയർത്തി കാണിച്ചു തുടങ്ങി.