LiveTV

Live

National

കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുനീക്കി; തെരഞ്ഞെടുപ്പിൽ പിന്തുണച്ചതിലെ പകപോക്കലെന്ന് കോൺഗ്രസ്സ്

2018ല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ആൾ കൂടിയാണ് കംപ്യൂട്ടര്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗി

കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുനീക്കി; തെരഞ്ഞെടുപ്പിൽ പിന്തുണച്ചതിലെ പകപോക്കലെന്ന് കോൺഗ്രസ്സ്

ഇൻഡോറിലെ കമ്പ്യൂട്ടർ ബാബയുടെ ആശ്രമം ഭൂമി കയ്യേറി നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച് സർക്കാർ പൊളിച്ചുനീക്കി . 46 ഏക്കര്‍ കൈയ്യേറിയാണ് ബാബ ആശ്രമം പണിതതെന്നും 80 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും ചേർന്നാണ് ആശ്രമം പൊളിച്ചത്. കംപ്യൂട്ടര്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗിയുടെ ആശ്രമമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത്. ബാബയെയും മറ്റു ആറ് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഭരണകൂടം ഇത്തരം നടപടി സ്വീകരിച്ചതെന്നും കോൺഗ്രസ്സ് പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി ബാബ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അനുയായികളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

2018ല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ആൾ കൂടിയാണ് കംപ്യൂട്ടര്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗി. പിന്നീട് മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച് വരികയായിരുന്നു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച ശേഷമാണ് ആശ്രമം പൊളിച്ചുമാറ്റിയത്.