LiveTV

Live

National

ജാമ്യാപേക്ഷയില്‍ വിധി നാളെ: അർണബിനെ നവി മുംബൈ ജയിലിലേക്ക് മാറ്റി

താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്.

ജാമ്യാപേക്ഷയില്‍ വിധി നാളെ: അർണബിനെ നവി മുംബൈ ജയിലിലേക്ക് മാറ്റി

ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്.

ജീവന് ഭീഷണിയുണ്ടെന്നും മര്‍ദനമേറ്റെന്നും ജയിലിലേക്ക് മാറ്റുന്നതിനിടെ അർണബ് വിളിച്ചു പറഞ്ഞു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അർണബിന്റെ ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതി നാളെ വിധി പറയും.