LiveTV

Live

National

ബിഹാര്‍: ആദ്യ എക്‌സിറ്റ് പോളില്‍ മഹാസഖ്യത്തിന് മുന്നേറ്റം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോള് ഫലങ്ങള്‍. സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് മുൻതൂക്കം.

ബിഹാര്‍: ആദ്യ എക്‌സിറ്റ് പോളില്‍ മഹാസഖ്യത്തിന് മുന്നേറ്റം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോള്‍‍ ഫലങ്ങള്‍. സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം– 120, എൻഡിഎ– 116, എൽജെപി– 1, മറ്റുള്ളവർ–6 എന്നിങ്ങനെയാണ്.

റിപ്പബ്ലിക് ടിവിയുടെ സര്‍വേ പ്രകാരം മഹാസഖ്യത്തിന് 118 മുതല്‍ 138 സീറ്റ് വരെയും എന്‍ഡിഎ സഖ്യത്തിന് 91 മുതല്‍ 117 സീറ്റ് വരെയും പ്രവചിക്കുന്നു. സിപിഐ(എംഎൽ) ഉൾപ്പെടെ ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാസഖ്യത്തിന് 180 സീറ്റ് വരെ കിട്ടാമെന്നാണ് സിഎൻഎൻ ന്യൂസ് 18 - ടുഡേസ് ചാണക്യ പറയുന്നത്. മറ്റുള്ളവർക്ക് 8 സീറ്റ് വരെ കിട്ടാം.

243 അംഗ സഭയില്‍ 122 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. നവംബര്‍ 10നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.