LiveTV

Live

National

പടക്കങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; മുസ്‌ലിം വ്യാപാരികൾക്ക് നേരെ കൊലവിളിയുമായി കാവിധാരികൾ

‘ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങൾ നിങ്ങൾ വിൽക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ നിങ്ങൾ നടന്നു കാണാൻ ആഗ്രഹിക്കാത്ത കാര്യമായിരിക്കും സംഭവിക്കുന്നത്'

പടക്കങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; മുസ്‌ലിം വ്യാപാരികൾക്ക് നേരെ കൊലവിളിയുമായി കാവിധാരികൾ

ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച പടക്കങ്ങൾ വിറ്റുവെന്നാരോപിച്ച് മധ്യപ്രദേശിൽ കച്ചവടക്കാർക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വവാദികൾ.

മധ്യപ്രദേശിലെ മുസ്‌ലിം കച്ചവടക്കാർക്ക് നേരെയാണ് ഒരു കൂട്ടം ഹിന്ദുത്വപ്രവര്‍ത്തകർ ഭീഷണിയുമായി രംഗത്ത് വന്നത്. സംഘമായെത്തിയ കാവിധാരികൾ വ്യാപാരികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയുന്ന ദൃശ്യങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്തു വിട്ടത്.

പടക്കങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ചുവെന്ന് ആക്രോശിച്ചു കൊണ്ട് കാവിധാരികളായ ഹിന്ദുത്വപ്രവര്‍ത്തകര്‍ കടകളിലേക്ക് ഇടിച്ചുകയറുന്നതും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

‘ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങൾ നിങ്ങൾ വിൽക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ നിങ്ങൾ നടന്നു കാണാൻ ആഗ്രഹിക്കാത്ത കാര്യമായിരിക്കും സംഭവിക്കുന്നത്. സി.എ.എ-എൻ.ആർ.സി പ്രതിഷേധങ്ങളെ അനുകൂലിച്ച് നിങ്ങൾ കടകളടച്ച കാര്യങ്ങളൊന്നും ഞങ്ങൾ മറന്നിട്ടില്ല'കടയുടമയെ ഭീഷണിപ്പെടുത്തുന്നതിനിടെ അക്രമകാരികളിൽ ഒരാൾ പറഞ്ഞത്.