LiveTV

Live

National

ഡല്‍ഹി കലാപം; യു.എ.പി.എ ചുമത്തിയ ഖാലിദ് സൈഫിക്ക് രണ്ടാം കേസിലും ജാമ്യം

മൂന്നാമത്തെ കേസില്‍ അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്

ഡല്‍ഹി കലാപം; യു.എ.പി.എ ചുമത്തിയ ഖാലിദ് സൈഫിക്ക് രണ്ടാം കേസിലും ജാമ്യം

'യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റി'ന്റെ സ്ഥാപകനും യു.എ.പി.എ ചുമത്തുകയും ചെയ്തിട്ടുള്ള ഖാലിദ് സൈഫിക്ക് കര്‍കര്‍ഡൂമ കോടതി ജാമ്യം അനുവദിച്ചു. അവര്‍ക്ക്മേല്‍ ചുമത്തിയിട്ടുള്ള രണ്ടാമത്തെ കേസിലാണ് ജാമ്യം അനുവദിക്കുന്നത്.

സൈഫിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ രണ്ട് കേസില്‍ ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. ജഗത്പൂരി പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹത്തിനെതിരെ ആദ്യ കേസ്. ഡല്‍ഹി പൊലീസ് അന്വേഷിക്കുന്ന എഫ്.ഐ.ആര്‍ 59ലാണ് അദ്ദേഹത്തിനെതിരെ രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. ആ കേസിലാണിപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

മൂന്നാമത്തെ കേസില്‍ അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. ആ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും ജയിലില്‍ തന്നെ തുടരേണ്ടിവരും. നിലവില്‍ അദ്ദേഹം മണ്ഡോലി ജയിലിലാണ് കഴിയുന്നത്.