LiveTV

Live

National

ക്വാറന്റൈനില്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കി;അയൽവാസിയുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

നാട്ടിലെത്തിയതിനു ശേഷം കലീം ക്വാറന്റീനിൽ കഴിയുന്നില്ലെന്ന് അയൽവാസിയായ ഓംകാർ ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു

ക്വാറന്റൈനില്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കി;അയൽവാസിയുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ക്വാറൻീനിൽ കഴിയുന്നില്ലെന്ന് പരാതി നൽകിയ അയൽവാസിയുടെ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കുടിയേറ്റ തൊഴിലാളിയായ കലീം ആണ് അയൽവാസിയുടെ പന്ത്രണ്ടുകാരനായ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

മുംബൈയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി ആയ കലീം കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്നെത്തിയത്. നാട്ടിലെത്തിയതിനു ശേഷം കലീം ക്വാറന്റീനിൽ കഴിയുന്നില്ലെന്ന് അയൽവാസിയായ ഓംകാർ ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഓംകാറിനോട്‌ കലീമിനോട്‌ പക തോന്നുകയായിരുന്നുവെന്നും ഓംകാറിന്റെ മകനെ കൊല്ലാൻ ഇത് കാരണമായിയെന്നും കലീം പോലീസിനെ അറിയിച്ചു.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കലീം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഓംകാറിനെ വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. മൂന്ന് സ്ത്രീകളടക്കം കലീമിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.