LiveTV

Live

National

കമൽ നാഥിന്റെ 'സ്റ്റാർ ക്യാമ്പെയ്‌നർ' പദവി റദ്ദാക്കിയ സംഭവം; സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിന്റെ 'സ്റ്റാർ ക്യാമ്പെയ്‌നർ' പദവി റദ്ദാക്കിയത്

കമൽ നാഥിന്റെ 'സ്റ്റാർ ക്യാമ്പെയ്‌നർ' പദവി റദ്ദാക്കിയ സംഭവം; സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ 'സ്റ്റാർ ക്യാമ്പെയ്‌നർ' പദവി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. 28 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിന്റെ 'സ്റ്റാർ ക്യാമ്പെയ്‌നർ' പദവി റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് അംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തത്. 'ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 77 പ്രകാരം ആരാണ് ഒരു പാർട്ടിയുടെ നേതാവ് എന്ന് തീരുമാനിക്കാൻ ഇലക്ഷൻ കമ്മീഷന് ആരാണ് അധികാരം കൊടുത്തത്..? കോടതി ചോദിച്ചു.

മധ്യപ്രദേശിൽ 28ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പിക്കെതിരെ ‘മാഫിയ’ എന്ന പ്രയോഗം തുടര്‍ച്ചയായി ഉപയോഗിച്ചുവെന്ന് പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ കമാല്‍ നാഥിന്റെ 'സ്റ്റാര്‍ ക്യാംപയിനര്‍' പദവി തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയത്.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്തരത്തില്‍ ഒരു നടപടിയെടുക്കാൻ അധികാരമില്ലെന്ന് ചീഫ് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന സത്യവാങ്മൂലം നല്‍കാത്തതിനെയും സുപ്രിം കോടതി വിമർശിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണ സമയം അവസാനിച്ചതിനാൽ ഈ വിഷയത്തിന് ഇനി പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി വിധിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.