LiveTV

Live

National

ഫ്രാന്‍സിലെ അക്രമത്തെക്കുറിച്ചുള്ള പ്രതികരണം; ഉര്‍ദു കവിക്കെതിരെ യുപി പൊലീസ് കേസെടുത്തു

ഉര്‍ദു കവി മുനവര്‍ റാണക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫ്രാന്‍സില്‍ നടന്ന അക്രമപരമ്പരയേയും കൊലപാതകികളെയും ന്യായീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ്

ഫ്രാന്‍സിലെ അക്രമത്തെക്കുറിച്ചുള്ള പ്രതികരണം; ഉര്‍ദു കവിക്കെതിരെ യുപി പൊലീസ് കേസെടുത്തു

പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫ്രാന്‍സില്‍ നടന്ന അക്രമപരമ്പരയേയും കൊലപാതകികളെയും ന്യായീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹസ്രത്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു ഹിന്ദി വാര്‍ത്താ ചാനലിനോട് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് പൊലീസ് കേസിലേക്ക് നയിച്ചത്.

വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശങ്ങൾ കവി നടത്തിയെന്നും ഇത് സാമൂഹിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുമെന്നുമായിരുന്നു പരാതി. എന്നാല്‍ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു റാണയുടെ പ്രതികരണം. കാർട്ടൂൺ വരച്ചത് തെറ്റാണ്, ഇതിന്റെ പേരിലുള്ള കൊലപാതകം അപലപിക്കേണ്ടതാണെന്നായിരുന്നു തന്റെ പ്രസ്താവനയെന്ന് റാണ പറയുന്നു. എന്നാല്‍ മറ്റൊരു തരത്തിലാണ് ആളുകളെടുത്തത്, മതത്തിന്റെ പേരിലുള്ള മതഭ്രാന്ത് ശരിയല്ല എന്ന പശ്ചാത്തലത്തിലായിരുന്നു തന്റെ പ്രതികരണമെന്നും റാണ പറഞ്ഞു.

ഐ.പി.സി സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്ക് ഇടയിൽ ശത്രുത പ്രചരിപ്പിക്കുക), 295 എ, 298, 305 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.