LiveTV

Live

National

പാകിസ്ഥാൻ വക്താക്കളായി രാജ്യത്തെ കോൺഗ്രസ്സ് നേതാക്കൾ മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ

പാകിസ്താൻ മന്ത്രി നടത്തിയ പരാമർശത്തിന്റെ ചുവടുപിടിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി ബി.ജെ.പി.

പാകിസ്ഥാൻ വക്താക്കളായി രാജ്യത്തെ കോൺഗ്രസ്സ് നേതാക്കൾ  മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ

പാകിസ്താൻ മന്ത്രി നടത്തിയ പരാമർശത്തിന്റെ ചുവടുപിടിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി ബി.ജെ.പി. കോൺഗ്രസ് ഇപ്പോൾ പാകിസ്ഥാന്‍റെ വക്താക്കളായി മാറിയിയെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണം.

പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമാണെന്ന് പാക് ശാസ്ത്ര -സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുൽവാമ ഭീകരക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ രാഹുൽ ഗാന്ധി അടക്കം നടത്തിയ പ്രസ്താവനകളെ മുൻനിർത്തി കോൺഗ്രസ്‌ നേതാക്കളെ ബി.ജെ.പി വിമർശിച്ചത്.

പുൽവാമ സംഭവത്തിൽ കേന്ദ്രമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളന്നെ നിലയിൽ രാഹുൽഗാന്ധിയടക്കമുളള കോൺഗ്രസ് നേതാക്കൾ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ മുൻ നിർത്തിയാണ് കോൺഗ്രസ്സ് നേതാക്കളെ ബിജെപി ദേശീയ നേതൃത്വം വിമർശിച്ചത്.

ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമായിരുന്നു പുൽവാമ ആക്രമണം എന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും പറഞ്ഞുകൊണ്ട് പാക് മന്ത്രി ഫവാദ് ചൗധരി പിന്നീട് രംഗത്തെത്തിയിരുന്നു. പാക്​ മന്ത്രിയുടെ കുറ്റസമ്മതം പുൽവാമയിലെ സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞു.