LiveTV

Live

National

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അസമിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ ഭാഗമാകും. കേന്ദ്രകമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. കോവിഡ് പ്രതിസന്ധി, വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ എന്നിവക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം നടത്തും.