LiveTV

Live

National

ബി.ജെ.പിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ അപേക്ഷക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.

ബി.ജെ.പിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാറില്‍ സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ അപേക്ഷക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.

പൗരന്‍മാര്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതിനാല്‍ ഇത്തരമൊരു ക്ഷേമകാര്യം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ വാക്‌സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗമാണെന്നുമായിരുന്നു സാകേത് ഗോഖലെയുടെ പരാതി. ബിജെപിയുടെ സൗജന്യ വാക്‌സിന്‍ വാഗ്ദാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്.

മന്ത്രി നിര്‍മ്മല സീതാരാമനാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. പത്രികയില്‍ സൗജന്യ വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നത് ബി.ജെ.പിയുടെ നിരാശ കാണിക്കുന്നുവെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭിക്കുമോ എന്നും പ്രതിപക്ഷം ചോദിച്ചിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു.