LiveTV

Live

National

ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകര്‍ന്നു; പപ്പു യാദവിന്റെ കൈ ഒടിഞ്ഞു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം സ്റ്റേജ് പൊളിയുന്ന നാലാമത്തെ സംഭവമാണിത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകര്‍ന്നു; പപ്പു യാദവിന്റെ കൈ ഒടിഞ്ഞു

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ജന്‍ അധികാര്‍ നേതാവ് പപ്പു യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി ഒരുക്കിയ വേദിയാണ് തകര്‍ന്ന് വീണത്. വീഴ്ചയില്‍ പപ്പു യാദവിന്റെ കൈ ഒടിഞ്ഞു. ഇദ്ദേഹം കൈ ബാന്‍ഡേജ് ചെയ്ത നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. സ്റ്റേജ് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം സ്റ്റേജ് പൊളിയുന്ന നാലാമത്തെ സംഭവമാണിത്. ബിഹാറില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനാണ്. മൂന്നാംഘട്ടം നവംബര്‍ ഏഴിനും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും.

Watch Video