LiveTV

Live

National

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ഇന്ന് തുടക്കം: ബിനീഷ് കോടിയേരി, എം ശിവശങ്കര്‍ വിഷയം ചര്‍ച്ചയാകും

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാട് മുഖ്യ അജണ്ട

സിപിഎം കേന്ദ്ര കമ്മിറ്റിക്ക്  ഇന്ന് തുടക്കം: ബിനീഷ് കോടിയേരി, എം ശിവശങ്കര്‍ വിഷയം ചര്‍ച്ചയാകും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനെ തുടർന്ന് സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരിക്കെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. കേരളം, ബംഗാൾ, തമിഴ്‍നാട്, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പി.ബി തയ്യാറാക്കിയ കരടിൻ മേലുള്ള ചർച്ചയാണ് മുഖ്യ അജണ്ട.

ബംഗാളിൽ കോൺഗ്രസ് സഖ്യത്തിന് പി.ബി അനുമതി നൽകിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും അന്വേഷണ സംഘംഅറസ്റ്റ് ചെയ്യുകയും ചെയ്തതിൽ കേന്ദ്ര കമ്മിറ്റിയിൽ വിമർശനമുയർന്നേക്കും. സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതും നേതാക്കള്‍ ഉന്നയിച്ചേക്കും. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് വ്യക്തിപരമായ വിഷയം എന്നായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.