LiveTV

Live

National

പി.പി.ഇ കിറ്റണിഞ്ഞ് ഡോക്ടര്‍മാരുടെ മാസ് ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോവിഡ് രോഗികളുടെ ആശങ്കയകറ്റാനാണ് ഡോക്ടര്‍മാരുടെ ഈ ഡാന്‍സ്. ഡോ. വിക്രം കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്

പി.പി.ഇ കിറ്റണിഞ്ഞ് ഡോക്ടര്‍മാരുടെ മാസ് ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സാധാരണ ജീവിത രീതികളില്‍ നിന്നും ലോകം മുഴുവന്‍ മാറി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കോവിഡ് ഭീതിയിലാണ് നാടും നഗരവുമെല്ലാം. ഈ വിഷമസന്ധിയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരില്‍ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരാണ്. കൃത്യമായ സമയക്രമങ്ങളോ, നിയതമായ ജോലിസ്ഥലങ്ങളോ ഇല്ലാതെ കോവിഡ് പ്രതിരോധത്തിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. മണിക്കൂറുകളോളം പി.പി.ഇ കിറ്റിനകത്തിരിക്കുന്ന അവസ്ഥ അത്യന്തം ബുദ്ധിമുട്ടേറിയത് തന്നെയാണ്. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുന്ന രണ്ട് ഡോക്ടര്‍മാരാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.

വിജയ് ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിനായി അനുരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘കുട്ടി സ്റ്റോറി’, ‘വാത്തി കമ്മിംഗ്’ എന്ന ഗാനത്തിന് ചുവടു വെക്കുകയാണ് രണ്ട് ഡോക്ടര്‍മാര്‍. പി.പി.ഇ കിറ്റ് അണിഞ്ഞാണ് ഇരുവരും ചുവടു വെക്കുന്നത്. തമിഴ്‌നാട്ടിലെ തിരുപട്ടൂര്‍ എന്ന സ്ഥലത്തെ കോവിഡ്കെയര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

കോവിഡ് രോഗികളുടെ ആശങ്കയകറ്റാനാണ് ഡോക്ടര്‍മാരുടെ ഈ ഡാന്‍സ്. ഡോ. വിക്രം കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്. വെറും എട്ട് മാസംകൊണ്ട് 85 ലക്ഷം വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ റിലീസിന് ഒരുങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. സംഗതി എന്തായാലും കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഏറെ പ്രതിക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ നൃത്തമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.