LiveTV

Live

National

മാപ്പ് പറഞ്ഞു; കപിൽ മിശ്രക്കെതിരായ കേസ് അവസാനിപ്പിച്ച് ഡൽഹി കോടതി

രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസിലാണ് മിശ്ര മാപ്പ് പറഞ്ഞ് തലയൂരിയത്.

മാപ്പ് പറഞ്ഞു; കപിൽ മിശ്രക്കെതിരായ കേസ് അവസാനിപ്പിച്ച് ഡൽഹി കോടതി

ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിച്ച് ഡൽഹി ഹെെക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിനും ആരോ​ഗ്യമന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദർ ജെയിനിനുമെതിരെ 2017ൽ കപിൽ മിശ്ര നടത്തിയ കെെകൂലി ആരോപണത്തെ തുടർന്നായിരുന്നു കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ നിരുപാധികം മാപ്പ് പറയുന്നതായി മിശ്ര കോടതിയെ അറിയിക്കുകയായിരുന്നു.

സത്യേന്ദർ ജെയിനാണ് കപിൽ മിശ്രക്കെതിരെ പരാതി നൽകിയത്. ജെയിന്‍, മുഖ്യമന്ത്രി കെജ്‍രിവാളിന് രണ്ട് കോടി രൂപ കെെകൂലി നൽകിയെന്നായിരുന്നു കപിൽ മിശ്ര വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. കെ‍ജ്‍രിവാളിന്റെ ബന്ധുവിന്റെ 50 കോടി വില വരുന്ന ഭൂമിയിടപാട് സത്യേന്ദർ ജെയിൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും മിശ്ര ആരോപിച്ചിരുന്നു.

കേസിൽ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസട്രേറ്റിന് മുന്നിലാണ് കപില്‍ മിശ്ര നിരുപാധികം മാപ്പ് അറിയിച്ചത്. പരാതിക്കാരന്റെ ആവശ്യപ്രകാരം കേസ് അവസാനിപ്പിക്കുകയാണെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസിലാണ് മിശ്ര മാപ്പ് പറഞ്ഞ് തലയൂരിയത്.