LiveTV

Live

National

മധ്യപ്രദേശിലെ ബി.ജെ.പി വനിതാ നേതാവ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

രാഷ്ട്രീയ എതിരാളിയെ ഭ്രാന്തനെന്ന് വിളിച്ച സംഭവത്തിലാണ് നോട്ടീസ്. കമല്‍നാഥിനെതിരായിരുന്നു ഇമാര്‍തി ദേവിയുടെ പ്രസ്താവന.

മധ്യപ്രദേശിലെ ബി.ജെ.പി വനിതാ നേതാവ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

രാഷ്ട്രീയ എതിരാളിയെ ഭ്രാന്തനെന്ന് വിളിച്ച സംഭവത്തില്‍ മധ്യപ്രദേശിലെ ബിജെപി വനിതാ നേതാവ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കമല്‍നാഥിനെതിരായിരുന്നു ഇമാര്‍തി ദേവിയുടെ പ്രസ്താവന.

മധ്യപ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇമാര്‍തി ദേവി. ഇമാര്‍തിയെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്, ഐറ്റം എന്ന് വിളിച്ചത് വന്‍ വിവാദമായിരുന്നു.

കമല്‍നാഥ് ഒരു ബംഗാളിയാണ്. അദ്ദേഹം ഇവിടേക്ക് മുഖ്യമന്ത്രിയായി വന്ന ആളാണ്. എങ്ങനെ സംസാരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ല. മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഭ്രാന്തനായിപ്പോയി. അദ്ദേഹമിങ്ങനെ സമനിലതെറ്റി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ഇമാര്‍തിയുടെ പ്രസ്താവനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇമാര്‍തിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി കമല്‍നാഥിനും നോട്ടീസ് അയച്ചിരുന്നു. കമല്‍ നാഥിന്‍റെ വിശദീകരണം ലഭിച്ച ശേഷം ഇനി അത്തരം പരാമര്‍ശങ്ങള്‍ പരസ്യമായി ഉണ്ടാവരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെപ്തംബര്‍ 29 മുതല്‍ തന്നെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.