LiveTV

Live

National

ആരോഗ്യസേതു ആപ്പ്; നിർമിച്ചതാര്? എങ്ങനെ? മറുപടിയില്ലാതെ കേന്ദ്രം..!

നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.

ആരോഗ്യസേതു ആപ്പ്; നിർമിച്ചതാര്? എങ്ങനെ?  മറുപടിയില്ലാതെ കേന്ദ്രം..!

ആരാണ് ആരോഗ്യ സേതു ആപ്പ് നിർമിച്ചതെന്നും എങ്ങനെയാണ് വികസിപ്പിച്ചതെന്നും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ കേന്ദ്രം. ആരോഗ്യ സേതു ആപ്പ് ഡെവലപ്പ് ചെയ്തതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭ്യമല്ലെന്ന് സർക്കാർ വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അറിയിച്ചു.

സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കാണ് വിവരങ്ങൾ ലഭ്യമല്ല എന്ന തരത്തിൽ മറുപടി ലഭിച്ചത്. എന്നാൽ ഇതു സംബന്ധിച്ച മറുപടി തൃപ്തികരമല്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നടപടി തെറ്റാണെന്നും ചൂണ്ടികാട്ടി ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും കേന്ദ്ര വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

വിവരങ്ങൾ നൽകാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കുന്നതിന് തടസമെന്താണെന്നും കമ്മീഷന്‍ ചോദിച്ചു

നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. എന്നാൽ ആപ്പ് ആര് നിർമിച്ചു എന്ന് തങ്ങൾക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും നൽകിയ മറുപടി.