LiveTV

Live

National

ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

രാവിലെ മന്ദഗതിയിലായിരുന്ന പോളിങ്ങ് ഉച്ചയ്ക്കുശേഷം മെച്ചപ്പെട്ടു. എവിടെ നിന്നും കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒടുവിലെ വിവരമനുസരിച്ച് 53 ശതമാനത്തോളം പേർ വോട്ടു രേഖപ്പെടുത്തി. കാട്ടുരാജ്യത്തിലെ യുവരാജാവാണ് തേജസ്വി യാദവെന്ന് നരേന്ദ്ര മോദി പരിഹസിച്ചു. നീതിഷ്കുമാർ യുവാക്കളെയും കർഷകരെയും അവഗണിച്ചുവെന്ന് രാഹുൽ ഗാന്ധിയും ആരോപിച്ചു.

രാവിലെ മന്ദഗതിയിലായിരുന്ന പോളിങ്ങ് ഉച്ചയ്ക്കുശേഷം മെച്ചപ്പെട്ടു. എവിടെ നിന്നും കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് മേഖലയായ ദിബ്രയിൽ പോളിങ് ബൂത്ത് പരിസരത്തു നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറുകാരണം പോളിങ്ങ് വൈകി. ജാമുയി മണ്ഡലത്തിൽ വോട്ടിങ്ങ് യന്ത്രം തകരാറായ 55 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആർ.ജെ.ഡി സ്ഥാനാർഥി ആവശ്യപ്പെട്ടു. 1066 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവരിൽ ഏഴു സംസ്ഥാന മന്ത്രിമാരുണ്ട്. 37 മണ്ഡലങ്ങൾ എൻ.ഡി.എയുടേതും 34 എണ്ണം മഹാ സഖ്യത്തിൻ്റെയും സിറ്റിങ് സീറ്റുകളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടിങ്.

അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും റാലികളിൽ പങ്കെടുത്തു. കാട്ടു രാജ്യത്തിലെ യുവരാജാവാണ് തേജസ്വി യാദവെന്ന് നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ നിതീഷ് കുമാർ യുവാക്കൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരെ പൂർണമായി അവഗണിച്ചുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിന് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.