LiveTV

Live

National

ദേവപ്രീതി നേടാന്‍ നാക്ക് മുറിച്ചും തൊണ്ടയില്‍ കത്തി കയറ്റിയും ഭക്തരുടെ വിശ്വാസ പ്രകടനം

ഉത്തര്‍പ്രദേശിലെ രണ്ട് ക്ഷേത്രങ്ങളിലായിട്ടാണ് വിശ്വാസത്തിന്‍റെ പേരില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ആചാരം നടന്നത്

 
ദേവപ്രീതി നേടാന്‍ നാക്ക് മുറിച്ചും തൊണ്ടയില്‍ കത്തി കയറ്റിയും ഭക്തരുടെ വിശ്വാസ പ്രകടനം

ദൈവത്തിന്‍റെ പ്രീതി നേടാന്‍ നാക്ക് മുറിച്ചും തൊണ്ടയില്‍ കത്തി വച്ചും ഭക്തരുടെ വിശ്വാസ പ്രകടനം. ഉത്തര്‍പ്രദേശിലെ രണ്ട് ക്ഷേത്രങ്ങളിലായിട്ടാണ് വിശ്വാസത്തിന്‍റെ പേരില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ആചാരം നടന്നത്.

ബാബരോ പ്രദേശത്തുള്ള ഭാട്ടിയ ഗ്രാമത്തിലാണ് 22 കാരനായ യുവാവ് ദേവപ്രീതിക്കായി നാക്ക് മുറിച്ചത്. ശനിയാഴ്ച ക്ഷേത്രത്തിലെത്തിയ ആത്മ റാം എന്ന യുവാവ് നാവ് മുറിച്ച് ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നില തൃപ്തികരമാണെന്നും ബാബരോ എസ്.എച്ച്.ഒ ജയ് റാം ശ്യാം ശുക്ള പറഞ്ഞു. തന്‍റെ മകന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ആത്മ റാമിന്‍റെ പിതാവ് പറഞ്ഞു. നവരാത്രിയുടെ വ്രതം അനുഷ്ഠിച്ചിരുന്നതായും അതാണ് ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

യുപിയിലെ തന്നെ കുറാര പ്രദേശത്തുള്ള ശിവക്ഷേത്രത്തിലാണ് മറ്റൊരു സംഭവം നടന്നത്. 49കാരനായ രുക്മണി മിശ്രയാണ് സ്വന്തം തൊണ്ട മുറിച്ച് സ്വയം ദൈവത്തിന് സമര്‍പ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി കോത്തേശ്വര്‍ ക്ഷേത്രത്തില്‍ കത്തിയുമായി എത്തി തൊണ്ട മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രുക്മണിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളും മരണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അന്ധവിശ്വാസമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.