LiveTV

Live

National

വായു മലിനീകരണ നിയന്ത്രണത്തില്‍ ഇന്ത്യ ഓരോ വര്‍ഷവും മെച്ചപ്പെട്ടു വരികയാണ്- പ്രകാശ് ജാവദേക്കര്‍

വ്യവസായ വളര്‍ച്ചക്കൊപ്പം മലിനീകരണം കുറഞ്ഞ ഇന്ധനമാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്

വായു മലിനീകരണ നിയന്ത്രണത്തില്‍ ഇന്ത്യ ഓരോ വര്‍ഷവും മെച്ചപ്പെട്ടു വരികയാണ്- പ്രകാശ് ജാവദേക്കര്‍

വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഓരോ വര്‍ഷവും ഇന്ത്യ മെച്ചപ്പെട്ടു വരികയാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ.പ്രകാശ് ജാവദേക്കര്‍. മലിനീകരണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അവസാന തിയതി പ്രഖ്യാപിക്കാനാവില്ല. വ്യവസായ വളര്‍ച്ചക്കൊപ്പം മലിനീകരണം കുറഞ്ഞ ഇന്ധനമാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ലോക നിലവാരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.